എസ്എസ്എൽസി പ്ലസ്ടു ഗ്രേസ്മാർക് വീണ്ടും പരിഷ്കരിച്ചു ; വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X


എസ്എസ്എൽസി പ്ലസ് ടു ഗ്രേസ് മാർക്ക് വീണ്ടും പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി.നേരത്തെ നൽകിയിരുന്ന ഗ്രേസ് മാർക്കിൽ നിന്നും സർക്കാർ മാറ്റം വരുത്തി ഇപ്പോൾ ഉത്തരവ് ഇറക്കിയിരിക്കുകയാണ്.വൻവർദ്ധനവ് തന്നെയാണ് ഇപ്പോൾ ഗ്രേസ് മാർക്കിൽ ഉണ്ടായിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ശക്തമായ പ്രതിഷേധം പലഭാഗത്തുനിന്നും ഉയർന്നുവന്നിരുന്നു.ഗ്രേസ് മാർക്കിൽ ഇപ്പോൾ മാറ്റം വരുത്തി സർക്കാർ പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. സ്കൗട്ട് ആൻഡ് ഗൈഡ് എൻഎസ്എസ് കായിക രംഗം എന്നീ വിഭാഗങ്ങളിലാണ് ഗ്രേസ് മാർക്ക് പരിഷ്കരിച്ച ഉത്തരവിറക്കിയിരിക്കുന്നത്. പുതുക്കിയ ഗ്രീസ് മാർക്ക്‌ വിവരങ്ങൾ വിശദമായി തന്നെ പരിശോധിക്കാം.അന്തർദേശീയ ഇനങ്ങൾക്ക് സ്ഥാനം നേടുന്നവർക്ക് 100 മാർക്ക് ആണ് ഗ്രേസ് മാർക്ക് ആയി നൽകിയിരിക്കുന്നത്. രണ്ടാം സ്ഥാനം 90 മൂന്നാം സ്ഥാനം 80, മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 75 മാർക്കും ഗ്രേസ് മാർക്ക് ലഭിക്കുന്നു.

ഈ വാർത്ത കൂടി വായിക്കു ; എസ്എസ്എൽസി പ്ലസ്ടു റിസൾട്ട്‌ ഉടൻ ; തിയതിയിൽ മാറ്റമില്ല ; വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് 

ദേശിയ മത്സരങ്ങൾ


 ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 50 മാർക്ക് ലഭിക്കും.രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് 40 മാർക്കും മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് മുപ്പത് മാർക്കും. പങ്കെടുക്കുന്നവർക്ക് 25 മാർക്കും ലഭിക്കും.


സ്കൗട്ട് ആൻഡ് ഗൈഡ്സ്


ഹൈസെക്കൻഡറിക്ക് 25 മാർക്കും, രാജ്യപുരസ്കാർ അല്ലെങ്കിൽ ചീഫ് മിനിസ്റ്റർ ഫീൽഡ് ഹയർസെക്കൻഡറിക്ക് 40 മാർക്കും, രാഷ്ട്രപതി സ്കൗട്ട് ആൻഡ് ഗൈഡ് ഹയർ സെക്കൻഡറിക്ക് 50 മാർക്ക് ലഭിക്കും. റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്ത വാളണ്ടിയർമാർക്ക് 40 മാർക്കും ഗ്രേസ് മാർക്കായി ലഭിക്കുന്നു.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂക

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X