2 ദിവസം അവധി പ്രഖ്യാപിച്ചു ; കേരളത്തിൽ സെർവർ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


സെർവ്വർ തകരാറിനെ തുടർന്ന് വരുന്ന 2 ദിവസം കൂടി അവധി. വരുന്ന വ്യാഴം, വെള്ളി ദിവസങ്ങൾ കൂടി റേഷൻ കടകൾ അടഞ്ഞു തന്നെ കിടക്കും. ഏപ്രിൽ 29 മുതൽ പിന്നീട് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. സർവ്വർ തകരാറിന്റെ മൂലം റേഷൻ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. സർവ്വർ തകരാറിനെ തുടർന്ന് വ്യാപകമായി പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ഇനി സെർവർ തകരാർ പരിഹരിച്ച ശേഷമേ റേഷൻ കടകൾ പ്രവർത്തിക്കൂ എന്ന നിലപാടും പലരും എടുത്തു. ഏപ്രിൽ മാസത്തെ റേഷൻ മെയ് അഞ്ചുവരെ നീട്ടിയിട്ടുമുണ്ട്.


ഇതും കൂടി വായിക്കു ;എസ്എസ്എൽസി വിദ്യാർഥികൾ ശ്രദ്ധിക്കുക മൂല്യനിർണയം പൂർത്തിയാകുന്നു ; ഇനി റിസൾട്ട്‌ നേരത്തെ വന്നേക്കും..?!.


സെർവർ തകരാറിനെ തുടർന്ന് പല പ്രവർത്തനങ്ങളും നിശ്ചലം ആയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഉടൻതന്നെ സർവർ തകരാർ പരിഹരിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള വൃത്തങ്ങൾ അറിയിക്കുന്നത്. സർവ്വർ തകരാറിനെ തുടർന്ന് റേഷൻ നൽകുന്നതിൽ ഉൾപ്പെടെ ബുദ്ധിമുട്ട് നേരിടുകയാണ്. ഇതേ തുടർന്ന് ഇത് പരിഹരിക്കാൻ 2 ദിവസം കൂടി വേണം എന്നാണ് അറിയിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴം വെള്ളി ഏപ്രിൽ 27,28 തീയതികളിൽ റേഷൻ കട അവധി.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437  97826