സ്കൂൾ അവധി ; അന്വേഷണ റിപ്പോർട്ട്‌ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി

 


അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ സ്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസം മന്ത്രിക്ക് കൈമാറിയതായി സൂചന. അന്നേദിവസം കാസർഗോഡ് കുട്ലു വിലെ ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു. അന്നേദിവസം ഒരു സ്കൂളിനും കേരളത്തിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല.

ഈ വാർത്ത കൂടി വായിക്കൂ ;സർക്കാർ ജീവനക്കാരുടെയും അധ്യാപകരും പണിമുടക്കും ; വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയതായണ് വിവരം.അവധിക്ക് പകരം ഫെബ്രുവരി 3 ക്ലാസ് നടത്തുമെന്ന് അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ സ്കൂളിന് അവധി നൽകിയത് വലിയ ചർച്ചയായിരുന്നു. ഇതേ തുടർന്നാണ് 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ