ഇന്ത്യയിലും എം പോക്സ് സ്ഥിരീകരിച്ചു ; ജാഗ്രത നിർദേശം നൽകി കേന്ദ്രം
ഡൽഹി : ഇന്ത്യയിലും എം പോക്സ് സ്ഥിരീകരിച്ചു. ഡൽഹിയിൽ ആണ് എം പോക്സ് ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിക്കുന്നത്. നേരത്തെ എം പോക്സുമായി കർശന ജാഗ്രത വേണം എന്നു കേന്ദ്രം സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. രോഗബാധിത രാജ്യങ്ങളിൽ നിന്ന് എത്തിയ യുവാവിനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത് ഇരിക്കുന്നത് യുവാവിന് മറ്റു ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. 18 മുതൽ 44 വയസ്സ് വരെയുള്ള യുവതി യുവാക്കൾക്കാണ് പ്രധാനമായും എംബോക്സ് രോഗം ബാധിക്കുക എന്നുള്ളതാണ്. ഈ രോഗത്തിന്റെ കാലയളവ് ആറ് മുതൽ 13 ദിവസം വരെയാണ് ചിലപ്പോൾ ഇത് അഞ്ചു ദിവസം മുതൽ 21 ദിവസം വരെ നീണ്ടു പോകാനുള്ള സാധ്യതയുമുണ്ട് രണ്ടു മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം മരണനിരക്ക് പൊതുവേ കുറവാണ് പനി തീവ്രമായ തലവേദന എന്നിവയ്ക്കാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല