അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം മതിയായ കാരണങ്ങളില്ലാതെ ആരെങ്കിലും അവധി എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി.

 


അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം കഴിഞ്ഞ ദിവസമാണ് നടന്നത്. മൂന്നാം ക്ലസ്റ്റർ പരിശീലനം ആയിരുന്നു നടന്നത്. എന്നാൽ ഇതിൽ മതിയായ കാരണങ്ങളില്ലാതെ ആരെങ്കിലും അവധി എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.ആകെ 1,32,346 അധ്യാപകർ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. മൂന്നാം ക്ലസ്റ്റർ പരിശീലനം പൂർത്തിയായി.

കഴിഞ്ഞ ക്ലസ്റ്റർ പരിശീലനത്തിന് ശേഷം ക്ലാസ്സിൽ നടന്ന പഠന പ്രവർത്തനങ്ങളുടെ അവലോകനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയായി. വിദ്യാഭ്യാസ മന്ത്രി നേരിട്ട് കോട്ടൺഹിൽ ഹൈസ്കൂൾ സന്ദർശിച്ച് അധ്യാപകരുമായി ആശയവിനിമയം നടത്തി.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ