അവധി പ്രഖ്യാപിച്ചു ; ഇപ്പോൾ വന്നത് ; രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെ തുടർന്ന് ബാങ്കുകൾക്ക് തിങ്കളാഴ്ച അവധി

 


അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ടു പൊതു മേഖല ബാങ്കുകൾക്ക്  22ന് ഉച്ചവരെ 2:30 വരെ അവധി പ്രഖ്യാപിച്ചു. കേന്ദ്ര ധന മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഇറക്കിയത്.ഇൻഷുറൻസ് ഓഫീസുകൾ പൊതുമേഖല ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 നേരത്തെ കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.ഇരുപത്തി രണ്ടിന് ഉച്ചയ്ക്ക് രണ്ടര വരെയായിരുന്നു അവധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക