നാളെ അവധി പ്രഖ്യാപിച്ച് സർക്കാർ ; അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ഹിമാചൽ സർക്കാരാണ് അവധി പ്രഖ്യാപിച്ചത്.

 


അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നാളെ നടക്കുകയാണ്. അതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന പ്രധാന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട ഹിമാചൽ സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു.

 പ്രാണപ്രതിഷ്ഠയ്ക്ക് കോൺഗ്രസ് ഭരിക്കുന്ന സർക്കാർ അവധി പ്രഖ്യാപിക്കുന്നത് ആദ്യമാണ്. നേരത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യമായാണ് ഒരു കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം അവധി പ്രഖ്യാപിക്കും എന്നുള്ള പ്രത്യേകത കൂടി ഹിമാചൽ പ്രദേശിന് ഉണ്ട്. ഹിമാചൽ നാളെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നുള്ള പ്രത്യേകത കൂടിയുണ്ട്.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ