ഈ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു ഉത്തരവായി ;ശിവഗിരി തീർത്ഥാടനത്തിനെ തുടർന്നാണ് അവധി
ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചു സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവായി.91 ആം ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ചുമതലയിലുള്ള പോലീസുകാർക്കും വോളണ്ടിയർമാർക്കും മറ്റു വകുപ്പിലെ ഉദ്യോഗസ്ഥന്മാർക്കും താമസിക്കുവാനുള്ള ആവശ്യത്തിനാണ് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അഞ്ചു സ്കൂളുകൾക്കാണ് അവധി നൽകിക്കൊണ്ട് ഉത്തരവായത്.
വര്‍ക്കല ഗവ.മോഡല്‍ എച്ച്.എസ്, വര്‍ക്കല ഗവ.എല്‍.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂര്‍ ഗവ.എച്ച്.എസ്, വര്‍ക്കല എസ്.വി പുരം ഗവ.എല്‍.പി.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്. 2023 ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെയാണ് അവധി.
ഡിസംബർ 30നാണ് ശിവഗിരി തീർത്ഥാടനത്തിന് തുടക്കം ആകുന്നത്. ജനുവരി ഒന്നിനാണ് തീർത്ഥാടനം അവസാനിക്കുന്നത്. തീർത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തീർത്ഥാട മഹാസമ്മേളനം കേന്ദ്രമന്ത്രി ശ്രീമതി നിർമലാ സീതാരാമനും ഉദ്ഘാടനം ചെയ്യും.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Highlights : School Local Holiday News, School Holiday News Malayalam
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല