രാത്രി വൈകിയും ഉറക്കം ഇല്ലാതെ കൗമാരക്കാർ ; അത് ഈ രോഗത്തിന്റെ ലക്ഷണം ആണ്
രാത്രിയിൽ ഉറക്കമില്ലായ്മ കൗമാരക്കാർ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. സ്മാർട്ട് ഫോണിലും ഇലക്ട്രോണിക് ഡിവൈസിലും നോക്കി നേരം പുലരുമ്പോഴാണ് പലരും ഉറക്കത്തിലേക്ക് കടക്കുക. എന്നാൽ ഇത് വെറും ഒരു ശീലം മാത്രമായി കാണാൻ ആകില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ഡി എസ് പി എസ് എന്ന വൈകല്യമായിരിക്കും ഒരുപക്ഷെ ഇതിന് പിന്നിൽ.
കൗമാരക്കാർക്കിടയിൽ കണ്ടുവരുന്ന രാത്രി വൈകിയുള്ള ഉറക്ക പ്രതിസന്ധിയെ ആണ് DSPS എന്ന് പറയുന്നത്.സാധാരണ ആളുകൾ ഉറങ്ങുന്നതിലും ഏറെ വൈകി മാത്രമാണ് ഈ വിഭാഗക്കാർ ഉറങ്ങുക. പുലർച്ചെ പല വീടുകളിലും വീട്ടുകാർ ഉറങ്ങി എണീക്കുമ്പോഴാണ് ഇക്കൂട്ടർ ഉറക്കത്തിലേക്ക് കടക്കുന്നത്.
ഇങ്ങനെ ഉറങ്ങുന്നതിലൂടെ ഉറക്കത്തിന്റെ ദൈർഘ്യം കുറയും. തലച്ചോറിന് വേണ്ടത്ര വിശ്രമം ലഭിക്കാതെ വരും. ഇത് പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പഠനത്തിലെ സമ്മർദ്ദവും മൊബൈൽ ഉപയോഗത്തിലെ അമിത താല്പര്യവും കുട്ടികളെ ഈ അവസ്ഥയിൽ കൊണ്ട് ചെന്നെത്തിക്കും. അതുകൊണ്ട് കൃത്യസമയത്ത് ഉറങ്ങുവാൻ ശ്രദ്ധിക്കുക
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല