പത്താം ക്ലാസ് വിദ്യാർത്ഥിയെ ചുംബിച്ച സംഭവം! അധ്യാപികയുടെ പ്രതികരണം

 


ടൂറിനിടെ അധ്യാപിക വിദ്യാർത്ഥിയെ ചുംബിച്ച സംഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവ ചർച്ചാവിഷയമാണ്. കർണാടകയിലെ ചിന്താമണി മുരുകമല്ല സർക്കാർ ഹൈസ്കൂളിലെ അധ്യാപികക്കെതിരെയാണ് ആരോപണം ഉയർന്നത്.സ്കൂൾ വിനോദയാത്രയ്ക്കിടെ അധ്യാപിക വിദ്യാർത്ഥിയെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും ആണ് ചിത്രങ്ങളിൽ ഉള്ളത്.ഇതിനെ തുടർന്ന് അധ്യാപികയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.


ഡിസംബർ 22 മുതൽ 25 വരെയാണ് സ്കൂളിൽനിന്ന് പഠനയാത്ര പോയത്.ഈ യാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് അധ്യാപികക്കെതിരെ ഉയർന്നത്.

 എന്നാൽ ഇക്കാര്യത്തിൽ ആദ്യ പ്രതികരണവുമായി അധ്യാപിക ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നു. വിദ്യാർത്ഥിയെ മകനെപ്പോലെ കണ്ടാണ് ആലിംഗനം ചെയ്തതും ചുംബിച്ചതും എന്നാണ് അധ്യാപികയുടെ പ്രതികരണം.


അമ്മ- മകൻ ബന്ധമാണ് ആ ചിത്രത്തിൽ ഉള്ളതെന്നും ഫോട്ടോ ചോർന്നതിൽ ദുഃഖം ഉണ്ടെന്നും സ്കൂളിന് നൽകിയ വിശദീകരണത്തിൽ അധ്യാപിക പറയുന്നു.