കലോത്സവ കലവറ വീണ്ടും പഴയിടത്തിന്



കോട്ടയം : സംസ്ഥാനസ്കൂൾ കലോത്സവത്തിൽ ഇത്തവണയും ഭക്ഷണമൊരുക്കുക പഴയിടം മോഹനൻ നമ്പൂതിരി തന്നെ. ഇത്തവണ ഭക്ഷണം ഒരുക്കാൻ ഉണ്ടാകില്ലെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.കലോത്സവങ്ങളിൽ നോൺവെജ് ഭക്ഷണവും വിളമ്പണം എന്നതിനെതുടർന്നുണ്ടായ വിവാദം മൂലമാണ് ഇത്തരം ഒരു തീരുമാനം അദ്ദേഹം എടുത്തത്.

 എന്നാൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കും ഇത്തവണ വിളമ്പുക എന്ന സർക്കാരിന്റെ അറിയിപ്പോടുകൂടിയാണ് വീണ്ടും മോഹനൻ നമ്പൂതിരി ടെൻഡറിൽ പങ്കെടുത്തത്. ജനുവരി മൂന്നിന് തന്നെ കൊല്ലത്ത് കലോൽസവ കലവറയിൽ പ്രവർത്തനം തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.


 സംസ്ഥാന കലോത്സവങ്ങളുടെ പാചകപ്പുരയുടെ മുഖമുദ്ര തന്നെ പഴയിടം മോഹനൻ നമ്പൂതിരി ആണ്.ഇത്തവണത്തെ കലോത്സവത്തിൽ നോൺവെജ് ഭക്ഷണം വിളമ്പും എന്നുള്ള വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനയും അതിനെ തുടർന്നുണ്ടായ കോലാഹലങ്ങളും ആണ് കലോത്സവത്തോട് വിടപറയാൻ മോഹനൻ നമ്പൂതിരിയെ പ്രേരിപ്പിച്ചത്. എന്നാൽ സർക്കാർ തീരുമാനം മാറ്റിയതോടെ വീണ്ടും അദ്ദേഹം കലോത്സവത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.


Highlight :school kalolsavam kerala. Pazhayidam