സംസ്ഥാന സ്കൂൾ കലോത്സവം ; ഇത് പൊളിക്കും ; തയ്യാറായി കൊല്ലം
സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ ഒരുങ്ങി കൊല്ലം. 15 വർഷത്തിനുശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത് വരുന്നത്. കൊല്ലത്തും സംസ്ഥാന സ്കൂൾ കലോത്സവം വളരെ ഗംഭീരമായി തന്നെ നടത്താനുള്ള പദ്ധതിയിലാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞവർഷം കോഴിക്കോട് ആണ് സംസ്ഥാന സ്കൂൾ കലോത്സവം നടന്നത്. വിവാദങ്ങളിൽ മുങ്ങിയുള്ള കലോത്സവമായിരുന്നു കഴിഞ്ഞ വർഷത്തെ. എന്നാൽ ഇത്തവണ പരമാവധി പരാതികൾ കുറിച്ചും. വളരെ ഗംഭീരമായും ഉള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.കലോത്സവത്തിന്റെ വേദികളുടെ നിർമ്മാണം എല്ലാം അന്തിമ ഘട്ടത്തിലാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃത്യമായി ഇതെല്ലാം വിലയിരുത്തുന്നുണ്ട്.
കലോത്സവ കമ്മിറ്റിയുടെ സംഘാടകസമിതി ഓഫീസ് വിദ്യാഭ്യാസ മന്ത്രി തുറന്നു നൽകി. 15 വർഷത്തിനുശേഷമാണ് കൊല്ലത്ത് സംസ്ഥാന സ്കൂൾ കലോത്സവം തിരികെ എത്തുന്നത്. ആഘോഷപൂർവ്വം കൊല്ലംകാർ ഇതിനെ സ്വീകരിക്കും എന്നുള്ളതിൽ തർക്കമില്ല.ഏതാണ്ട് 20,000 ഓളം പേർക്ക് ഭക്ഷണം നൽകാനുള്ള ക്രമീകരണവും ഇവിടെ ഒരുക്കുന്നുണ്ട്.
ഇത്തവണയും പഴയിടം തന്നെയായിരിക്കും പാചക കലവറയുടെ രാജാവ്. മറ്റു എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏതാണ്ട് അവസാന ഘട്ടത്തിലാണ്. എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് സ്കൂൾ കലോത്സവത്തിന് ബാക്കിയുള്ളത്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Highlights : Kerala School Kalolsavam 2024,Kerala school Kalolsavam updates, result 2024
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല