നാളെയും ഈ ജില്ലയിൽ അവധി പ്രഖ്യാപിച്ചു ; 2 ജില്ലകളിൽ റെഡ് അലെർട്
കാലവർഷം ശക്തിപ്പെടുന്നതിന്റെ സൂചനയായി ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (7/7/2023)അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്നാണ് ജില്ലാ കളക്ടർ ഇപ്പോൾ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ജില്ലാ കളക്ടർ ഇപ്പോൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
വിവിധ ഇടങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കടലാക്രമണം രൂക്ഷമാണ്. വിവിധ ജില്ലകളുടെ ദുരിതാശ്വാസക്യാമ്പുകൾ തുറക്കുന്ന സാഹചരങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമാണ്.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല