ഈ ജില്ലയിൽ നാളെയും അവധി ; ശക്തമായ മഴ തുടരുന്നു

 


കേരളത്തിന്റെ വിവിധ ജില്ലകളിൽ ശക്തമായ മഴയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഇപ്പോൾ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്ക് നാളെ (5/7/2023) ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ ഈ അവധി കോളേജുകൾക്ക് ബാധകം ആയിരിക്കില്ല.കാസർകോട് ജില്ലയിൽ ഉൾപ്പെടെ കനത്ത മഴയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.


ഇന്ന് ഉച്ചക്ക് നൽകിയ മുന്നറിയിപ്പ് പ്രകാരം കാസർഗോഡ് ജില്ലയിൽ റെഡ് അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നാളെ കാസർഗോഡ് ജില്ലയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വിവിധ ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ തുടർന്നേക്കാനുള്ള സാധ്യതയാണ് നിലവിൽ കാണുന്നത്.