എസ്എസ്എൽസി പ്ലസ്ടു മൂല്യനിർണയം ; പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ വിദ്യാഭ്യാസ മന്ത്രി
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
എസ്എസ്എൽസി പ്ലസ് ടു മൂല്യനിർണായത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ വിദ്യാഭ്യാസ മന്ത്രി രംഗത്ത് വന്നു. എസ്എസ്എൽസി ഹയർസെക്കൻഡറി മൂല്യനിർണായത്തിനു ഏകദേശം 3708 അധ്യാപകരാണ് ഹാജരാകാതെ കൃത്യമായ കാരണം ബോധിപ്പിക്കാതെ ഇരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകും. ഇതിനായി നിർദ്ദേശം നൽകി എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഇതും കൂടി വായിക്കു ; എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് സ്കൂൾ തുറക്കൽ പ്രവേശനോത്സവം ; അവലോകന യോഗം അവസാനിച്ചു..
എസ്എസ്എൽസി ഹയർ സെക്കൻഡറി മൂല്യ നിർണയത്തിൽ പങ്കെടുക്കാൻ പറ്റാത്ത അധ്യാപകർ ഉണ്ടെങ്കിൽ അത് നേരത്തെ തന്നെ അറിയിക്കണം എന്നും. അതോടൊപ്പം തന്നെ വാലുവേഷൻ ചെയ്താൽ അല്ലേ നേരത്തെ റിസൾട്ട് പ്രഖ്യാപിക്കാൻ സാധിക്കു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ വകുപ്പ് കാര്യങ്ങളെല്ലാം തന്നെ വളരെ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല