വേനൽ അവധി ക്ലാസുകൾ നിരോധിച്ചു..! എല്ലാ ക്ലാസുകൾക്കും നിരോധനം ; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്ത് വന്നു..!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
വേനലവധിക്ക് ക്ലാസുകൾ നടത്തുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് നൽകിയെങ്കിലും. ഫലപ്രദമായി ഇത് പാലിക്കപ്പെടുന്നില്ല എന്നുള്ള കണ്ടെത്തൽ അടിസ്ഥാനത്തിലാണ് വീണ്ടും ഇതുപോലെ സർക്കുലർ ഇറക്കിയത്. അവധിക്കാലത്ത് ക്ലാസുകൾ വെക്കാൻ പാടില്ല എന്ന് കർശന നിർദേശം ലംഘിച്ച് പലരും ക്ലാസുകൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരന്തരം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം.
ഇതും കൂടി വായിക്കു ; എസ്എസ്എൽസി പ്ലസ് ടു പരീക്ഷ രീതികളെ വിമർശിച്ചതിന്റെ പേരിൽ ; അദ്ധ്യാപകനെതിരെ നടപടി എടുത്ത് വിദ്യാഭ്യാസ വകുപ്പ്
എൽ പി മുതൽ ഹൈസെക്കൻഡറി വരെ ഉള്ള ക്ലാസുകൾക്ക് ഇത് ബാധകമാണ്. ചില സ്കൂളുകളിൽ നേരത്തെ തന്നെ പത്താം ക്ലാസ് തുടങ്ങിയതായും ഇതുമായി ബന്ധപ്പെട്ടൊക്കെ കൂടുതൽ പരാതികൾ ലഭിച്ചതിന് അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും. ഇത്തരത്തിൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല