എസ്എസ്എൽസി പ്ലസ് ടു പരീക്ഷ രീതികളെ വിമർശിച്ചതിന്റെ പേരിൽ ; അദ്ധ്യാപകനെതിരെ നടപടി എടുത്ത് വിദ്യാഭ്യാസ വകുപ്പ്
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
എസ്എസ്എൽസി പ്ലസ് ടു ഫോക്കസ് ഏരിയക്ക് പുറത്തുള്ള ചോദ്യങ്ങൾ വരുന്നതുമായി ബന്ധപ്പെട്ട് , പരീക്ഷ രീതികളെ വിമർശിച്ച അധ്യാപകനെതിരെ ശാസന നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷ രീതികളെ വിമർശിച്ച ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും, അതോടൊപ്പം തന്നെ മറ്റു മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് എഴുതുകയും ചെയ്തതിനാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ശാസന നടപടി ഉണ്ടായിരിക്കുന്നത്.അധ്യാപകനായ പി പ്രേമചന്ദ്രൻ എതിരെയാണ് ഇപ്പോൾ സർക്കാർ ശാസന നടപടി എടുത്തിരിക്കുന്നത്.
ഇതും കൂടി വായിക്കു ;പത്ത്, പ്ലസ്ടു ക്ലസ്സുകളുടെ പരീക്ഷ ഫലം മെയ് 15 നുള്ളിൽ വന്നേക്കും..?!മൂല്യനിർണയങ്ങൾ പൂർത്തിയായി.
ഇതുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.പ്രേമചന്ദ്രൻ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം ലംഘിച്ചതായും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രേമചന്ദ്രൻ മാഷിന്റെ പ്രതികരണം വന്നിരിക്കുകയാണ്. തനിക്കെതിരായ ശിക്ഷാനടപടി ചരിത്രരേഖ ആകുമെന്നാണ് പ്രേമചന്ദ്രൻ മാഷിന്റെ പ്രതികരണം.സർക്കാർ നടപടി ഭരണകൂട ഭീകരതയാണ്. അഭിപ്രായ സ്വാതന്ത്യത്തിനു വേണ്ടി വാദിക്കുന്ന ഇടതുപക്ഷം വിദ്യാർത്ഥി പക്ഷത്തുനിന്ന് അക്കാദമിക കാര്യങ്ങൾ സംസാരിച്ചതിൻ്റെ പേരിൽ നടപടി എടുത്തത് പ്രതിഷേധാർഹമാണ്: എസ്.മനോജ് (ജനറൽ സെക്രട്ടറി, എ എച്ച് എസ് ടി എ ) ഉന്നയിച്ചു.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല