സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് ; മുഖ്യമന്ത്രി നിർവഹിക്കും ; പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC
സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുകയാണ്.പ്രവേശനോത്സവം ഗാനങ്ങളെല്ലാം തന്നെ റെഡിയായിക്കഴിഞ്ഞു.ഇനി വിദ്യാർത്ഥികൾ സ്കൂളിലെത്തിയാൽ മാത്രം മതി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ജൂൺ 1 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മലയൻകീഴ് സ്കൂൾ സമുച്ചയത്തിൽ വച്ചാണ് ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ നടക്കുക.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ബോധവൽക്കരണ ക്യാമ്പയിൻ ഉൾപ്പെടെയുള്ള നടപടികൾ ഈ വർഷം നടത്തുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കു ; സ്കൂൾ തുറക്കൽ ജൂൺ ഒന്നിന് ; വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ
സ്കൂളുകളിൽ വൈദ്യുതിയും അതോടൊപ്പം തന്നെ കുടിവെള്ളവും എല്ലാം ഉറപ്പാക്കാൻ കൂടുതൽ ശ്രദ്ധ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.അതോടൊപ്പം തന്നെ സ്കൂൾ പ്രവേശന ഗാനവും പുറത്തിറങ്ങി.എല്ലാ പ്രവേശനോത്സവങ്ങൾക്കും പ്രവേശന ഉത്സവ ഗാനങ്ങൾ പുറത്തിറക്കാറുണ്ട്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല