സ്കൂൾ തുറക്കൽ ജൂൺ ഒന്നിന് ; പ്രവേശനോത്സവം ; വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ നിർദേശങ്ങൾ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC


2023-24 അധ്യായനവർഷത്തെ സ്കൂൾ തുറക്കൽ ജൂൺ ഒന്നിന് നടക്കും.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് ഇതുമായി ബന്ധപ്പെട്ടുള്ള സർക്കുലർ പുറപ്പെടുവിച്ചിരുന്നു. സ്കൂളുകൾ എല്ലാ എപ്പോഴും ഉള്ളതുപോലെ തന്നെ ആഘോഷകരമായി പ്രവേശനോത്സവത്തോടുകൂടി തന്നെ നടക്കും.എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ടാണ് ഈ വർഷം സ്കൂളുകൾ തുറക്കുന്നത്. മലയന്‍കീഴ് സ്കൂളിൽ വച്ചാണ് ഈ വർഷത്തെ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്.


ഈ വാർത്ത കൂടി വായിക്കു ; വാട്സാപ്പിൽ വരുന്നത് വമ്പൻ മാറ്റമോ..? ഇനി ഫോൺ നമ്പർ കിട്ടില്ല പകരം യൂസർ നെയിം വരുന്നു?


കുട്ടികളുടെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് സ്കൂൾ തുറക്കൽ. കുട്ടികളുടെ സുരക്ഷ, സകൂൾ ക്യാമ്പസ് വൃത്തിയാക്കൽ, അധ്യാപക പരിശീലനം രക്ഷിതാക്കളുടെ ബോധവൽക്കരണം എന്നിങ്ങനെ ഉള്ള കാര്യങ്ങളും അതോടൊപ്പം തന്നെ ലഹരിക്കതിരായ മുൻകരുതൽ വിശദമായിത്തന്നെ സർക്കുലറിൽ നൽകിയിട്ടുണ്ടായിരുന്നു. സ്കൂൾ തുറക്കുന്നത് മായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.അതോടൊപ്പം സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പരിശോധന നടത്തും എന്നും പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC