പെൺകുട്ടികൾ അടക്കം 150 വിദ്യാർത്ഥികൾ..?!;വിദ്യാർഥികൾ എത്തുക മറ്റൊരു വസ്ത്രവുമായി..?!ലഹരി മാഫിയ സ്കൂളിൽ പിടിമുറുക്കുമ്പോൾ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
നഗരമധ്യത്തിലെ സ്കൂൾ വളപ്പിൽ പൂത്തുനിൽക്കുന്ന ഒരു കഞ്ചാവ് ചെടിയുടെ ചിത്രം കാണാം!ഈ ചിത്രത്തോടൊപ്പം പല സമൂഹമാധ്യമ അക്കൗണ്ടുകളുടെ ലിങ്കുകളും എഴുതി വെച്ചിട്ടുണ്ട്.എന്നും കേരള കൗമുദിയുടെ വാർത്തയിൽ പറയുന്നു...!ഈ ലിങ്കുകൾ പിന്തുടർന്ന് ചെല്ലുമ്പോൾ എത്തുക വിവിധതരം ലഹരികളെയും അവ ആസ്വദിക്കേണ്ട വിധങ്ങൾ വിശദീകരിക്കുന്ന വീഡിയോകളുടെയും കലവറകളിലേക്ക്.നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലെ കഴിഞ്ഞ വർഷത്തെ കാഴ്ചയായിരുന്നു ഇത്.
ക്ലാസ് കട്ട് ചെയ്ത് ഒറ്റയ്ക്കും കൂട്ടമായും പുറത്തുപോയ വിദ്യാർത്ഥികളെ അവസാനം തിരികെ എത്തിച്ചത് ലഹരി മാഫിയയുടെ നീരാളി കൈകളിൽ നിന്നും ഡി അഡിക്ഷൻ സെന്ററുകളെ സഹായത്തോടെ മാത്രമാണ്. എന്നിട്ടും നമ്മുടെ കുട്ടികളെ വരിഞ്ഞുമുറുക്കാൻ കാത്തിരിക്കുന്ന ഈ മാഫിയ കൂട്ടത്തെ പൂർണമായും നിലയ്ക്കു നിർത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല.
നഗരത്തിലെ പ്രധാന സ്കൂളിലെ ചുവരെഴുത്ത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കികൂടാ. മിക്ക സ്കൂളുകളുടെയും ടോയ്‌ലറ്റിലും ക്ലാസ് റൂമുകളുടെ ഡോറുകൾക്ക് പിന്നിലും ഭിത്തികളിലും ലഹരിയിലേക്ക് കുട്ടികളെ എത്തിനോക്കാൻ പ്രേരിപ്പിക്കുന്ന പല സൂചനകളും കൊത്തി വെച്ചിട്ടുണ്ട്. സ്കൂളുകളുടെ സൽപേരിന് കളങ്കം വരുമെന്ന ഭയത്താൽ പി ടി എ യോ സ്കൂൾ അധികൃതരോ യഥാസമയം ഇങ്ങനെയുള്ള വിവരങ്ങൾ പോലീസിനെ അറിയിക്കാതിരിക്കുന്നതും ലഹരി മാഫിയയ്ക്ക് തണലാകുന്നു. ലഹരി മാഫിയുമായി ബന്ധമുണ്ടെന്ന് പോലീസും എക്സൈസും കണ്ടെത്തിയ വിദ്യാർത്ഥികളുടെ ഹാജർ നില പരിശോധിക്കുമ്പോഴാണ് അതിനേക്കാൾ വലിയ വിരോധാഭാസം. ഹാജർ നിലയിൽ പലർക്കും 100% ഹാജർ ഉണ്ട്. സ്കൂളിന്റെ നല്ല പേര് ചീത്തയാകാതിരിക്കാൻ ഇത്രത്തോളം താണു കൊടുക്കുമ്പോൾ അവിടെ വേര് ഉറപ്പിക്കുന്നത് നമ്മുടെ കുട്ടികളെ ഒന്നാകെ കാർന്നു തിന്നാൻ കാത്തിരിക്കുന്ന ലഹരി മാഫിയുടെ വേരുകൾ ആണെന്ന് മറന്നുകൂടാ.
ഇതും കൂടി വായിക്കു ; എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് ഈ ആഴ്ച്ച ..?! വിദ്യാർഥികൾ ശ്രദ്ധിക്കുക..സത്യമോ..?
കഴിഞ്ഞവർഷം 150 ഓളം കുട്ടികളെയാണ് കേരള പോലീസിന്റെയും എക്സൈസ് സംഘത്തിന്റെയും സഹായത്തോടെ പല ഘട്ടങ്ങളിലായി ഡിയഡിക്ഷൻ സെന്ററുകൾ എത്തിച്ച ചികിത്സയ്ക്ക് വിധേയരാക്കിയത്. വരുംവർഷങ്ങളിൽ കർശന നടപടികൾ എടുത്തില്ലെങ്കിൽ എണ്ണം 150ൽ ഒതുങ്ങില്ലെന്ന് ഉറപ്പാണ്. തങ്ങളുടെ കുട്ടികൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്നും അവരുടെ സൗഹൃദം സമപ്രായക്കാരുമായി മാത്രമാണോ നല്ല രക്ഷകർത്താക്കളും കൃത്യമായി ബോധവാന്മാരായിരിക്കണം.കേരള കൗമുദി ആണ് ഇപ്പോൾ ഈ വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്.ഈ വാർത്തകളിൽ എത്രമാത്രം വസ്തുത ഉണ്ട് എന്ന് പരിശോധിക്കുകയും.അതോടൊപ്പം തന്നെ ഈ വാർത്ത സത്യമാണെങ്കിൽ ഈ ലഹരി മാഫിയക്കെതിരെ ഇതിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യണം.
ഇതും കൂടി വായിക്കു ; സ്വർണ വില വീണ്ടും ഞെട്ടിക്കുന്നു..!വമ്പൻ ഇടിവിലേക്ക് കടന്ന് സ്വർണ നിരക്ക്. ഇന്നത്തെ വില ഇങ്ങനെ.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല