പത്ത് പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും.?സർക്കുലർ വന്നു ; സത്യമോ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


സിബിഎസ്ഇ 10,12 ക്ലാസുകളുടെ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും എന്നുള്ള തരത്തിൽ വ്യാപകമായി ഇപ്പോൾ പ്രചരണങ്ങൾ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കുലർ ആണ് ഇപ്പോൾ വലിയ തോതിൽ പ്രചരിക്കുന്നത്. പല ഓൺലൈൻ മാധ്യമങ്ങളും ഇത് വാർത്തയാക്കുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ സിബിഎസ്ഇ വിശദീകരണം നൽകിയിരിക്കുകയാണ്. സർക്കുലർ സിബിഎസ്ഇ നൽകിയിട്ടില്ല എന്നും,10 12 ഫലം നാളെ പ്രഖ്യാപിക്കും എന്നുള്ള വാർത്ത വ്യാജമാണെന്നും സിബിഎസ്ഇ വ്യക്തമാക്കി.


ഈ വാർത്ത കൂടി വായിക്കു ; ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ആധാർ കാർഡ് പുതുക്കണം ; ജില്ലാ കളക്ടറുടെ നിർദേശം വന്നു 


നേരത്തെ സിബിഎസ്ഇ പരീക്ഷാഫലം മെയ് 15നുള്ളിൽ വരുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഈ സർക്കുലർ പ്രചരിക്കുകയാണ്. 10 12 പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും എന്നുള്ള തരത്തിലാണ് ഇപ്പോൾ ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പ് വഴി എല്ലാം പ്രചരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സർക്കുലർ നൽകിയിട്ടില്ല, ഈ വാർത്ത തീർത്തും വ്യാജമാണെന്നും സിബിഎസ്ഇ അറിയിച്ചു. വ്യാജ സർക്കുലർ ആണെന്നും സിബിഎസ്ഇ കൂട്ടിച്ചേർത്തു.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ