11 വയസ്സുകാരിയെ ബലാൽക്കാരമായി വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


സിവാൻ:11 വയസ്സുകാരി ആയ കുട്ടിയെ ബല പ്രയോഗത്തിലൂടെ വിവാഹം കഴിച്ച കേസിൽ 40കാരൻ അറസ്റ്റിലായി. ബീഹാറിലാണ് സംഭവം. ബീഹാറിലെ സിവാൻ സ്വദേശിയായ മഹേന്ദ്ര പാണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇതും കൂടി വായിക്കു ; അരിക്കൊമ്പൻ കേരളത്തിലേക്ക് തിരിച്ചു വരുന്നു ; അരിക്കൊമ്പനെ പിടിച്ചതിൽ കലിതുള്ളി കാട്ടാന കൂട്ടം.


 മഹേന്ദ്ര പാണ്ടയിൽ നിന്ന് നേരത്തെ പണം കടം വാങ്ങിയിരുന്നു എന്നും അത് തിരിച്ചു നൽകാൻ താമസിച്ചതാണ് മകളെ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ഇയാളെ പ്രേരിപ്പിച്ചതും എന്നാണ് അമ്മ പറയുന്നത്.

എന്നാൽ തന്നെ ഈ കേസിൽ കരുതിക്കൂട്ടി കുടിക്കിയതാണെന്നും പെൺകുട്ടിയുടെ അമ്മയുടെ പൂർണ്ണ സമ്മതത്തോടെയാണ് താൻ വിവാഹം കഴിച്ചത് എന്നും മഹേന്ദ്ര പാണ്ഡെ പറയുന്നു. വിവാഹത്തിനുള്ള എല്ലാ സൗകര്യങ്ങളും അവർ തന്നെയാണ് ഒരുക്കി നൽകിയത് എന്നും മഹേന്ദ്ര പാണ്ഡെ പറഞ്ഞു. തങ്ങൾ തമ്മിൽ ഇതുവരെയും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല എന്നും, പെൺകുട്ടിയുടെ അമ്മ തന്നോട് പണം കടം ചോദിച്ചുവെന്നും അത് നൽകാത്തതിന്റെ പേരിൽ വ്യാജ പരാതി ഉന്നയിക്കുകയാണ് എന്നുമാണ് പാണ്ടയുടെ വാദം. പ്രായപൂർത്തിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ മഹേന്ദ്ര പാണ്ടക്കെതിരെ പോക്സോ വകുപ്പുകൾ പോലീസ് ചുമത്തിയിരിക്കുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ