ക്ലാസ്സ്‌ തുടങ്ങുന്നതിന് മുമ്പ് പരീക്ഷ തിയതി പ്രഖ്യാപിച്ചു.എങ്കിൽ പരീക്ഷക്ക് മുമ്പ് റിസൾട്ടും കൂടി പ്രഖ്യാപിക്കാമെന്ന് വിദ്യാർഥികളും.കേരള സർവകലാശാലയാണ് ക്ലാസ്സ്‌ തുടങ്ങുന്നതിന് മുമ്പ് പരീക്ഷ ടൈം ടേബിൾ ഇറക്കിയത്.

 


കേരളം : ക്ലാസുകൾ തുടങ്ങിയില്ല അതിന് മുൻപായി പരീക്ഷ തിയതി റെഡി.അസാധാരണമായ രീതിയുണ്ടായത് കേരള സർവകലാശാലയിൽ ആണെന്ന് മാത്രം.കേരള സർവകലാശാലയിലെ എം.ബി.എ നാലാം സെമെസ്റ്റർ പരീക്ഷയുടെ ടൈം ടേബിൾ ആണ് യൂണിവേഴ്സിറ്റി പുറത്ത് ഇറക്കിയത്.എന്നാൽ ഒരു ക്ലാസ്സ്‌ പോലും തുടങ്ങാതെ ആണ് ഇത്തരത്തിൽ പരീക്ഷ ടൈം ടേബിൾ പുറത്ത് ഇറക്കിയത് എന്നുള്ള അസാധാര സംഭവും ഇതിൽ ഉണ്ട്.

എങ്കിൽ പിന്നെ പരീക്ഷ നടത്തുന്നതിന് മുമ്പ് റിസൾട്ട്‌ പ്രഖ്യാപിച്ചാലും അതിശയം വേണ്ട എന്നാണ് ചില വിദ്യാർത്ഥി സംഘടനയുടെ നിലപാട്.വിദ്യാർഥികളും തമാശയോടെ ഈ കാര്യം പങ്കുവെക്കുന്നു.2023-25 വർഷത്തെ വിദ്യാർത്ഥികളുടെ മൂന്നാമത്തെ സെമെസ്റ്റർ പരീക്ഷകൾ നിലവിൽ നടക്കുകയാണ് അതിനേടായാണ് കേരള സർവകലാശാലയുടെ ഈ അസാധാരണ നീക്കം.

പരീക്ഷ അവസാനിക്കുന്നതിന് മുൻപേ തന്നെ അടുത്ത സെമെസ്റ്റർ പരീക്ഷ ടൈം ടേബിൾ പുറത്തിറക്കിയ ആശ്ചര്യം വിദ്യാർഥികൾക്കും ഉണ്ട്.ജൂലൈ 14 നാണ് നിലവിൽ അവരുടെ പരീക്ഷകൾ അവസാനിക്കുന്നത്.എന്നാൽ ഒരു ക്ലാസും നടത്തതെ തങ്ങൾ എങ്ങനെ പരീക്ഷയെ അഭിമുഖരിക്കും എന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്.എന്നാൽ യൂണിവേഴ്സിറ്റി പറയുന്നത് ആക്കാഡെമിക് കലണ്ടർ പാലിക്കാനാണ് ഇത് എന്നാണ് യൂണിവേഴ്സിറ്റി നൽകുന്ന വിശദീകരണം.

ജൂലൈ 21 നാണ് നാലാം സെമെസ്റ്റർ പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചത്.അതോടൊപ്പം തന്നെ ഫീസ് അടക്കാനും നോട്ടിഫിക്കേഷനിൽ പറയുന്നതായി വിദ്യാർഥികൾ ആക്ഷേപം ഉന്നയിച്ചു.പാല പ്രമുഖ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

Kerala University MBA exam Timetable published Without starting Regular Classes