പേറ്റിഎം,ഫോൺ പേ, ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കും..?!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
പേറ്റിഎം, ഫോൺപേ,ഗൂഗിൾ പേ എന്നിവ ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യുപിഐ പെയ്മെന്റ് ചെയ്യുമ്പോൾ ഇനിമുതൽ നിശ്ചിത ഫീസ് ഈടാക്കും എന്നുള്ളതിൽ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ്. 2000 രൂപക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾ നടത്തുമ്പോൾ നിശ്ചിത ചാർജ് നൽകേണ്ടി വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു.എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഭൂരിഭാഗം പേരും ഇത് തെറ്റായ ധാരണ ഉണ്ടാക്കിയതായും വ്യക്തമായിട്ടുണ്ട്.ഇത് ഉപഭോക്താക്കൾക്ക് ബാധകമല്ല എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. വ്യാപാരി യുപിഐ പെയ്മെന്റ് നടത്തുമ്പോൾ മാത്രമാണ് ഇത് ബാധകമാകുക എന്നുള്ളതാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ബാങ്ക് വഴിയാണ് നിങ്ങൾ ഈ പെയ്മെന്റ് ചെയ്യുന്നത് എങ്കിൽ ഈ ചാർജ് ബാധകമാകുന്നില്ല. എന്നാൽ നിങ്ങൾ യുപിഐ വഴിയാണ് പെയ്മെന്റ് ചെയ്യുന്നത് എങ്കിൽ ചേഞ്ച് ഫീ ബാധകം ആയിരിക്കും എന്നുള്ളതാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. അതോടൊപ്പം തന്നെ ഇത് ഉപഭോക്താവ് തന്റെ ബാങ്ക് അക്കൗണ്ട് വഴിയോ അല്ലെങ്കിൽ മറ്റു ആപ്പുകൾ വഴിയോ പെയ്മെന്റ് ചെയ്യുമ്പോൾ ഈ നിരക്ക് നൽകേണ്ടതില്ല. പി പി ഐ.വഴിയുള്ള യുപിഐ പേയ്‌മെന്റുകള്‍ക്ക് 2023 ഏപ്രില്‍ 1 മുതല്‍ 1.1 ശതമാനം ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കും. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യാപാരി ഇടപാടുകള്‍ക്കും ഫീസ് ഈടാക്കും എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് ബാധകമല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വ്യാപാരികൾക്കും, അതോടൊപ്പം തന്നെ ഉപഭോക്താക്കൾക്കും ഇടയിൽ വ്യാപകമായ ഒരു ആശയ കുഴപ്പം സൃഷ്ടിച്ചിരുന്നുഎന്നാൽ അതിലാണ് ഇപ്പോൾ ഒരു വ്യക്തത വന്നിരിക്കുന്നത്.പിയര്‍ടുപിയര്‍ ഇടപാടുകൾക്കും ഇത് ബാധകമല്ല. എന്നാണ് അറിയാൻ സാധിക്കുന്നത്.കൂടുതൽ വിശദാംശങ്ങൾ ഒരുപക്ഷേ വന്നേക്കാനും സാധ്യതയുണ്ട്.നേരത്തെ ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി ഒരു ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിലാണ് വ്യക്തത വരുത്തിക്കൊണ്ട് ഒരു സൂചന ഇപ്പോൾ വന്നിരിക്കുന്നത്.
ഇതും കൂടി വായിക്കൂ ; മൂല്യനിർണയ ക്യാമ്പിൽ അധ്യാപകരുടെ പ്രതിഷേധം ; എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല