സംസ്ഥാനത്ത് മഴ കനക്കും..?! ; ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത ; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


സംസ്ഥാനത്ത് വേനൽ മഴ കനക്കും എന്നുള്ളതിന്റെ സൂചനയായി 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചനമാണ് ഇപ്പോൾ കാലാവസ്ഥാ വകുപ്പിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്.അതോടൊപ്പം തന്നെ ഉയർന്ന തിരമാല കടലാക്രമണം ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.ഏപ്രിൽ 3 മുതൽ 7 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്.അതോടൊപ്പം തന്നെ കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഇപ്പോൾ നൽകിയിട്ടുണ്ട്. കേരളതീരത്ത് ഏപ്രിൽ 3 ന് രാത്രി 11:30 വരെ 0.5 മുതൽ 1 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് അറിയിപ്പ് പറയുന്നു.


ഇതും കൂടി വായിക്കു ;സ്വർണവില ഞെട്ടിക്കുന്നു ; ഇത് പറ്റിയ സമയം ; ഇന്നത്തെ വില അറിയാം


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq