പരീക്ഷക്ക് ഉത്തരപേപ്പറിൽ ടീച്ചറെ പുകഴ്ത്തി എഴുതിവെച്ചു..!അതിനു രസകരമായ മറുപടി നൽകി ടീച്ചറും

 


JOIN OUR WHATSAPP GROUP


പരീക്ഷയ്ക്ക് ഒന്നും അറിയില്ലെങ്കിൽ എന്തെങ്കിലുമൊക്കെ എഴുതിവച്ച് അതിന്റെ കനം വർദ്ധിപ്പിക്കുക എന്നുള്ളത് നമ്മളെല്ലാവരും ചെയ്യുന്ന ഒരു വിദ്യയാണ് അല്ലേ..?!എന്നാൽ ഇപ്പോൾ ഇതാ ഒരു ഉത്തര പേപ്പറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒന്നുമറിയില്ലാത്ത ഒരു വിദ്യാർത്ഥി പരീക്ഷയ്ക്ക് എത്തി. അവൻ പരീക്ഷാ പേപ്പറിൽ എഴുതി വച്ചത് ടീച്ചറിനെ പുകഴ്ത്തിക്കൊണ്ടും പ്രാർത്ഥനയും എല്ലാം ആയി അവൻ പരീക്ഷാ പേപ്പറിൽ നിറഞ്ഞാടി. അതിന് രസകരമായ മറുപടിയും ടീച്ചറും നൽകി. ഇതാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം അവൻ നൽകിയത് പാട്ടാണ്.രണ്ടാമത്തെ ചോദ്യത്തിന് ആവട്ടെ ഒരു പ്രാർത്ഥനയുംഅങ്ങ് എഴുതി വെച്ചു ' ഞാൻ നന്നായി പഠിച്ചിട്ടില്ല അത് എന്റെ തെറ്റ് തന്നെയാണ്. എനിക്ക് എന്തേലും ഒരു കഴിവ് തരണേ ദൈവമേ എന്നായിരുന്നു ' ഉത്തര പേപ്പറിൽ എഴുതി വച്ചത്. അതോടൊപ്പം തന്നെ. മൂന്നാമത്തെ ചോദ്യോത്തരം അവനൊരു സിനിമ പാട്ട് തന്നെ മറുപടിയായി നൽകി.കൊള്ളാം പക്ഷേ ഇത് ഇവിടെ വർക്ക് ആവില്ല എന്നായിരുന്നു ടീച്ചർ നൽകിയ രസകരമായ മറുപടിയും.


കൂടുതൽ വാർത്തകൾക്കായി ഞങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക