തലസ്ഥാനത്ത് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു

 




JOIN OUR WHATSAPP GROUP

ഡൽഹിയിൽ ഇന്നലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനു ശേഷം ഇന്ന് ഏകദേശം 4;42 ന് നേരിയ ഭൂചലം അനുഭവപ്പെട്ടതായി വിവരം. 2.7 തീവ്രത കുറഞ്ഞ ഭൂചലനമാണ് ഇപ്പോൾ അനുഭവപ്പെട്ടത് എന്നാണ് ഏറ്റവും പുതിയ വാർത്ത.

ഇന്നലെ 6.6 തീവ്രത രേഖപ്പെടുത്തിയ വലിയ ഭൂകമ്പും ആയിരുന്നു ഡൽഹിയിൽ ഉൾപ്പെടെ മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നത്.ജനങ്ങൾ പരിഭ്രാന്തർ ആവുകയും വീടുകളിൽ നിന്ന് ഇറങ്ങി ഓടുകയും ചെയ്തിരുന്നു.എന്നാൽ ഇന്നത്തെ ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.ഇന്നലെ ഉണ്ടായ ഭൂകമ്പം ഒമ്പത് രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്.

ഭൂകമ്പത്തിന് 11 മരണവും അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലത്തെ ഭൂചലനത്തിൽ ഡൽഹിയിൽ ചില കെട്ടിടങ്ങളിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളും മറ്റു അനിഷ്ട സംഭവങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👉🏻