കേരളത്തിൽ വേനൽ മഴ ; കടലാക്രമണം ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

 



 JOIN OUR WHATSAPP GROUP 

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


സംസ്ഥാനത്തെ വരുന്ന ദിവസങ്ങളിലും മഴ ഉണ്ടാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ചുദിവസത്തേക്കുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ സാധ്യത പ്രവചനം ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുകയാണ്. 



അതോടൊപ്പം തന്നെ മാർച്ച് 24 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇറക്കിയ ജാഗ്രത നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.അതോടൊപ്പം തന്നെ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

 കേരളത്തിൽ 21 ആം തീയതി വൈകിട്ട് അഞ്ചര മുതൽ ഇരുപത്തിരണ്ടാം തീയതി രാത്രി പതിനൊന്നര വരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 0.5 മീറ്റർ മുതൽ,1.5 മീറ്റെർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതോടൊപ്പം 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനവും ഇപ്പോൾ ലഭ്യമായിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും മഴ തുടരും എന്നുള്ളത് തന്നെയാണ് ഇതിൽ സൂചിപ്പിക്കുന്നത്.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ