പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷ ; വിദ്യാർത്ഥികളെ വലച്ചു ; ഇതെന്ത് പരീക്ഷ"ണം"

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE

പ്ലസ് ടു വിദ്യാർത്ഥികൾക്ക് പണികൊടുത്ത് ഇംഗ്ലീഷ് പരീക്ഷ, ഇംഗ്ലീഷ് പരീക്ഷ പ്ലസ് ടു വിദ്യാർത്ഥികളെ ഏറെ ആശങ്കയിലും ആക്കി. ശരാശരി വിദ്യാർത്ഥിയും എ പ്ലസ് പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് പോലും ഇംഗ്ലീഷ് പരീക്ഷ കഠിനം. പതിവിലും വ്യത്യസ്തമായ ചോദ്യങ്ങൾ. ചോദ്യപേപ്പർ കിട്ടിയപ്പോൾ തന്നെ വിദ്യാർത്ഥികൾ ഒന്ന് അമ്പരന്നു. പല വിദ്യാർത്ഥികളും ഇക്കാര്യം സങ്കടത്തോടെയാണ് പറയുന്നത്. എ പ്ലസ് പ്രതീക്ഷിച്ച വിദ്യാർഥികൾക്ക് പോലും ഇംഗ്ലീഷ് പരീക്ഷ കഠിനമായിരുന്നു എന്ന് വിദ്യാർഥികൾ പറയുന്നു.


 ഇംഗ്ലീഷ് പരീക്ഷയിൽ ആകെയുള്ള 80 മാർക്കിൽ നിന്നും 38 മാർക്ക് വിഎച്ച്എസ്ഇ ക്വസ്റ്റ്യൻ ബാങ്കിൽ നിന്ന് ആയിരുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.ക്വസ്റ്റ്യൻ ബാങ്കിലെ ചോദ്യങ്ങൾ അതേപടി വന്നതായി വിദ്യാർഥികൾ ആരോപിക്കുന്നു.ഒരു മാർക്കിനുള്ള ചോദ്യങ്ങൾ അത് ഗദ്യത്തിൽ നിന്നായിരുന്നു. ഹൈസെക്കൻഡറിക്കും വിഎച്ച്എസിക്കും ഒരേ രീതിയിലുള്ള പുസ്തകങ്ങളും സിലബസും ആണെങ്കിലും ചോദ്യ ബാങ്കിൽ വ്യത്യാസമുണ്ടായിരുന്നു. സാധാരണഗതിയിൽ ചോദ്യബാങ്കിലെ ചോദ്യങ്ങൾ അതേപടി ആവർത്തിക്കാറില്ല, എന്നാൽ ഈ പരീക്ഷയില് പിഴവ് സംഭവിച്ചു എന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശരാശരി നിലവാരത്തിലുള്ള വിദ്യാർത്ഥികളെ പോലും വലിക്കുന്നതായിരുന്നു ഇംഗ്ലീഷ് പരീക്ഷ.

  കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE