പ്രത്യേക ക്ലാസുകൾ നിരോധിച്ചു; ബാലാവകാശ കമ്മീഷന്റെ പുതിയ ഉത്തരവ്,പരീക്ഷകൾ ഏപ്രിലിൽ ;
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
സംസ്ഥാനത്ത് കനത്ത വേനൽചൂടെ നിലനിൽക്കെ ഏപ്രിലിൽ നടക്കുന്ന എൽഎസ്എസ് യു എസ് എസ് പരീക്ഷകളും ആയി ബന്ധപ്പെട്ട സുപ്രധാന തീരുമാനമാണ് ബാലാവകാശ കമ്മീഷന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്. കനത്ത ചൂട് ആയതുകൊണ്ട് തന്നെ എൽ എസ് എസ്,യു എസ് എസ് പരീക്ഷകൾ നടത്തുമ്പോൾ വിദ്യാർത്ഥികൾക്ക് കനത്ത ചൂടിൽ നിന്ന് സംരക്ഷണം ഒരുക്കണം.
അതോടൊപ്പം തന്നെ വേനൽ അവധി സമയമായതിനാൽ , എൽ എസ് എസ് യു എസ് എസ്സിന് വേണ്ടി വേനലവധി നഷ്ടപ്പെടുത്തിയുള്ള പ്രത്യേക ക്ലാസുകൾ ഏർപ്പെടുത്തുന്നത് നിരോധിക്കണം. അനാവശ്യമായ മത്സരബുദ്ധി സമ്മർദ്ദം വിവേചനം എന്നിവ സൃഷ്ടിക്കുന്നത് തരത്തിലുള്ള പരീക്ഷകളിൽ മാറ്റം വരുത്താനും നിർദ്ദേശം നൽകിയതായി സൂചന.പരീക്ഷ രാവിലെ മുതൽ വൈകുന്നേരം വരെ നടത്താനും ഉത്തരവായി. അതോടൊപ്പം തന്നെ എൽഎസ്എസ്, യു എസ് എസ് പരീക്ഷകൾ ഏപ്രിലിൽ നടക്കും
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല