തലസ്ഥാനത്ത് വൻഭൂചലനം, 6.6 തീവ്രത രേഖപ്പെടുത്തി, നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളോ..?

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ വൻഭൂചലനം. വൻ ഭൂചലനത്തെ തുടർന്ന് ജനം പരിഭ്രാന്തരായി വീടുകളിൽ നിന്ന് ഇറങ്ങി ഓടി. ഇന്ത്യയിൽ ജമ്മു കാശ്മീർ ദില്ലി ഹരിയാന ഉത്തർപ്രദേശ് പഞ്ചാബ് എന്നിവിടങ്ങളിൽ വൻഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്.

തുടർ ചലനങ്ങൾ ഉണ്ടായതായി വിവരങ്ങൾ ലഭിക്കുന്നു. ജമ്മുവിൽ മൂന്ന് വട്ടം തുടർച്ചലനം ഉണ്ടാതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളിലും ഭൂചലനം അനുഭവപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.ഇന്ന് രാത്രി 10:17 ഓടുകൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

 ഹിന്ദു കുഷ് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് വിവരം. അഫ്ഗാനിസ്ഥാന്റെയും താജികിസ്താന്റെയും അതിർത്തിയാണ്. നാശനഷ്ടങ്ങളോ മറ്റോ ഉണ്ടായതായി വ്യക്തമായ സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഒരുപക്ഷേ നാളെ രാവിലെ യോടെ കൂടുതൽ വിശദാംശങ്ങൾ വന്നേക്കും.


 കൂടുതൽ വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👉🏻

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE