പി എസ് സി പരിക്ഷ തിയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:വിവിധ തസ്തികയിലേക്കുള്ള പി എസ് സി പരിക്ഷ തിയതികൾ ഇപ്പൊൾ പ്രഖ്യാപിച്ചു.2022ൽ നടന്ന പത്താംതലം, പന്ത്രണ്ടാംതലം, ബിരുദതല പൊതുപ്രാഥമിക പരീ ക്ഷയെ തുടർന്നുള്ള സാധ്യതാപട്ടികകൾ ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രസിദ്ധീ കരിക്കാൻ പി.എസ്.സി തീരുമാനിച്ചു. സാധ്യതാ പട്ടികയിലുൾപ്പെട്ടവർക്കുള്ള മുഖ്യപരീക്ഷ ഏപ്രിൽ മുതൽ ജൂലൈ വരെ നടത്തും. വിശദ സിലബസും ടൈംടേബിളും വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.യൂനിവേഴ്സിറ്റി അസിസ്റ്റന്റ്, എസ്.ഐ പൊതു പ്രാഥമിക പരീക്ഷ ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കാനും തീരുമാനം.
വിവിധ ബറ്റാലിയനുകളിലെ പൊലീസ് കോൺസ്റ്റ ബിൾ, വനിത സിവിൽ പൊലീസ് തസ്തികകളു ടെ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തും. ഈ തസ്തികകൾക്ക് പ്രാഥമിക പരീക്ഷയുണ്ടാകില്ല. യൂനിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയുടെ പ്രാഥമിക പരീക്ഷ ജൂലൈ, ആഗസ് റ്റ്മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി നടത്തും.
മുഖ്യപരീക്ഷ ഒക്ടോബറിലാണ്.വിജ്ഞാപനം പുറപ്പെടുവിച്ച 10, 12, ബിരുദ യോഗ്യതകളുള്ള മറ്റു തസ്തികകളുടെ പരീക്ഷ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും എന്നാണ് സൂചന.
യൂനിവേഴ്സിറ്റികളിൽ അസിസ്റ്റന്റ്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനിൽ ഫീൽഡ് ഓഫിസർ, പൊലീസിൽ സബ് ഇൻസ്പെക്ടർ തസ് തികകളുടെ പൊതുപ്രാഥമിക പരീക്ഷ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തും. യൂനിവേഴ്സിറ്റി അ സിസ്റ്റന്റ്, ഫീൽഡ് ഓഫിസർ തസ്തികകളുടെ മു ഖ്യപരീക്ഷ ജൂലൈയിലും സബ് ഇൻസ്പെക്ടർ ഓഫ് പൊലീസിന്റേത് ആഗസ്റ്റിലും നടത്തും.
ഇതാണ് നിലവിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന psc പരിക്ഷ തിയതികൾ.
Highlights:Psc Exam Date 2023,Psc University Assistant Exam 2023,psc exam 2023,kerala psc exam news, kerala psc exam updates, cpo exam 2023,cpo exam updates, kerala police psc exam,Psc Exam Date Announced
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല