മാൻ ദൗസ്;ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതചുഴി ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു.വ്യാപകമഴക്ക് സാധ്യത

 


 
SUBSCRIBE OUR YOUTUBE CHANNEL:CLICK HERE
JOIN OUR WHATSAPP GROUP:CLICK HERE
JOIN OUR TELEGRAM GROUP:CLICK HERE
 
കേരള – കർണാടക തീരത്ത് തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ച ‘മാൻ ദൗസ്’ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതചുഴി ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറു -വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം ഇന്ത്യൻ തീരത്ത് നിന്ന് അകന്നു അടുത്ത 2-3 ദിവസത്തിനുള്ളിൽ ദുർബലമാകാൻ സാധ്യത.
 
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
 
9 am 13 ഡിസംബർ 2022
IMD-KSEOC-KSDMA
 
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
 
കേരള – കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 13 നും 14 നും , മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 13 നും 14 നും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
 
13-12-2022: തെക്ക്-കിഴക്കൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
14-12-2022: തെക്ക്-കിഴക്കൻ അറബിക്കടൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
15-12-2022 നും 16-12-2022 നും: മധ്യ-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
 
മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.
 
പുറപ്പെടുവിച്ച സമയം 1.00 PM, 13.12.2022
 
IMD-KSEOC-KSDMA
 
Highlights:Kerala Weather Updates,Kerala Heavy Rain News Malayalam