കൗമാരക്കാലത്ത് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠനം വേണ്ട: വിവാദ പ്രസ്താവനയുമായി മുസ്ലിംലീഗ് നേതാവ് അബ്ദു റഹ്‌മാന്‍ രണ്ടത്താണി Abdurahman Randathani Latest Speech



SUBSCRIBE OUR YOUTUBE CHANNEL:CLICK HERE
JOIN OUR WHATSAPP GROUP:CLICK HERE
JOIN OUR TELEGRAM GROUP:CLICK HERE
പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്നും നാടിന്റെ സംസ്കാരം ഇങ്ങനെയായാൽ എന്തായി തീരുമെന്നും പറഞ്ഞ വിദ്യാഭ്യാസ പരിഷ്കാര നീക്കത്തെ വിമർശിച്ച് രണ്ടത്താണി രംഗത്ത്. ലൈംഗിക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കേണ്ടതല്ല എന്ന് കണ്ണൂരിലെ യുഡിഎഫ് പ്രതിഷേധ കൂട്ടായ്മയിൽ അബ്ദുറഹ്മാൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.ഏതു കോളേജിലും ഭൂരിഭാഗം ശതമാനവും പെൺകുട്ടികളാണുള്ളത് വിദ്യാഭ്യാസ കാര്യത്തിൽ അവർ ഒരുപാട് വളർച്ച നേടിയിട്ടുണ്ട്. ആ വളർച്ചയൊന്നും ഒരുമിച്ച് എത്തിയിട്ടായിരുന്നില്ല. കൗമാരക്കാലത്ത് ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകും അത്രേ. എന്നിട്ടോ പഠിപ്പിക്കേണ്ടത് സ്വയംഭോഗവും സ്വവർഗരതിയും’ എന്നാണ് രണ്ടത്താണി പ്രതിഷേധ കൂട്ടായ്മയിൽ പറഞ്ഞത്.