ഡിസംബർ 18 മറ്റന്നാൾ പൊതു അവധി പ്രഖ്യാപിച്ചു I Public Holiday News



ഖത്തർ ദേശീയ ദിനം; ഡിസംബർ 18 ഞായറാഴ്ച അവധി 

 

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബർ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. എല്ലാ വർഷവും ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനമായി ആഘോഷിക്കുന്നത്.

 

ഐക്യമാണ് നമ്മുടെ ശക്തിയുടെ ഉറവിടം എന്നതാണ് ഈ വർഷത്തെ ദേശീയ ദിന മുദ്രാവാക്യമെന്ന് സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽതാനി പറഞ്ഞു. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന അവബോധത്തിലും പെരുമാറ്റത്തിലും ഐക്യം ഉറച്ച മൂല്യമായി മാറിയതിനാൽ വെല്ലുവിളികളെ നേരിടാൻ ഖത്തറികളെ പ്രാപ്തരാക്കുന്ന അടിസ്ഥാന വ്യവസ്ഥയെയാണ് ഈ മുദ്രാവാക്യം പ്രതിനിധികരീക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Highlights: Qatar Public Holiday News