Agneepath Recruitment Exam: അഗ്നിവീര്‍ പരീക്ഷാര്‍ത്ഥിയാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം Agnipath Recruitment Drive

 Agneepath Recruitment Exam: അഗ്നിവീര്‍ പരീക്ഷാര്‍ത്ഥിയാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം .

Agneepath Recruitment Exam: അഗ്നിവീര്‍ പരീക്ഷാര്‍ത്ഥിയാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം
Agneepath Recruitment Exam: റിക്രൂട്ട്മെന്റ് റാലിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഗ്‌നിപഥ് കംബൈന്‍ഡ് എന്‍ട്രന്‍സ് പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ആര്‍മി. 
Exam tips for Agneepath Recruitment Exam 2022
Exam tips for Agneepath Recruitment Exam 2022

ഇന്ത്യന്‍ ആര്‍മി (Indian Army) അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റ് റാലിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ആദ്യ ബാച്ചിനായി അഗ്‌നിപഥ് (Agneepath) കംബൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (CET) നടത്താന്‍ പോകുന്നു. ഈ പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികളെ അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ (ടെക്‌നിക്കല്‍ ഏവിയേഷന്‍ & ആമ്യൂണിഷന്‍ എക്‌സാമിനര്‍), അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ ആയി 4 വര്‍ഷത്തേക്ക് നിയമിക്കും. അഗ്‌നി വീറിന്റെ ആദ്യ ബാച്ചിനുള്ള അഗ്‌നിപഥ് റാലി 2022 ആഗസ്റ്റ്‌ സെപ്റ്റംബര്‍ മാസങ്ങളിലായി നടന്നിരുന്നു. ശാരീരിക ക്ഷമത പരീക്ഷയില്‍ വിജയിച്ച ആദ്യ ബാച്ചിന്റെ കംബൈന്‍ഡ് എന്‍ട്രന്‍സ് പരീക്ഷയാണ് ഉടന്‍ നടക്കാന്‍ പോകുന്നത്. രണ്ടാം ബാച്ചിന്റെ പരീക്ഷ 2023 ജനുവരിയിലാണ് നടക്കുക. പരീക്ഷാ തീയതി ഇപ്പോള്‍ അടുത്തിരിക്കുന്നു. ഇത് കണക്കിലെടുത്ത് ഉദ്യോഗാര്‍ത്ഥികള്‍ ഈ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. പരീക്ഷയുടെ അവസാന നിമിഷത്തില്‍ തയ്യാറെടുക്കാനുള്ള എളുപ്പവും ലളിതവുമായ ചില വഴികളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അവസാന നിമിഷം പരീക്ഷാ തയ്യാറെടുപ്പ് കൂടുതല്‍ മികച്ചതാക്കാന്‍ കഴിയും. ഇതുവഴി അഗ്‌നിപഥ് പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ സാധിക്കും. അവസാന നിമിഷം ഈ കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക പരീക്ഷയുടെ അവസാന നിമിഷത്തില്‍ എങ്ങനെ തയ്യാറെടുക്കാം? ഈ ചോദ്യം മിക്ക ഉദ്യോഗാര്‍ത്ഥികളുടെയും മനസ്സില്‍ അവശേഷിക്കുന്നു. അതിനെക്കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്. പരീക്ഷയുടെ സിലബസ് പാറ്റേണ്‍, കട്ട് ഓഫ് മാര്‍ക്കുകള്‍, പരീക്ഷയുടെ പ്രധാന വിഷയങ്ങള്‍ എന്നിവ അവലോകനം ചെയ്യണം. വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് വ്യത്യസ്ത മാതൃകയുണ്ട്. അതിനെക്കുറിച്ച് നിങ്ങള്‍ ഇതിനകം അറിഞ്ഞിരിക്കും. അതിനനുസരിച്ച് പ്ലാന്‍ തയ്യാറാക്കുക. സിസിഇയില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാകും. അത് മനസ്സില്‍ വെച്ചുകൊണ്ട്, പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡ്, ഐഡി പ്രൂഫ്, ആരോഗ്യ സേതു ആപ്പ് എന്നിവ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രത്തിലേക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതുക. നേരത്തെ ഉറങ്ങുക, നേരത്തെ എഴുന്നേല്‍ക്കുക. പരീക്ഷയ്ക്ക് ഒന്നോ രണ്ടോ ദിവസം മുമ്പ്, നിങ്ങളുടെ മനസ്സിനെ ശാന്തവും ആത്മവിശ്വാസപരവുമായി നിലനിര്‍ത്തുക.
 
Tags:Agniveer Exam Tips Malayalam 20222