ക്ഷേമ പെൻഷൻ ; സന്തോഷ വാർത്ത ; ഇത് ജനകീയ സർക്കാർ ; വിതരണം നാളെ മുതൽ
കേരളം : ഓണത്തിന് മുന്നോടിയായി ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ പുനരാരംഭിക്കും. സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ പുനരാരംഭിക്കും. ഈ മാസത്തെ ക്ഷേമപെൻഷൻ തുക അനുവദിച്ചു സർക്കാർ ഉത്തരവിട്ടു. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 62 ലക്ഷം പേർക്കും. ഓണത്തിന്റെ സന്തോഷത്തിൽ തന്നെ ഓണ സമ്മാനമായി തന്നെ സർക്കാർ ക്ഷേമപെൻഷൻ അനുവദിക്കാനാണ് സർക്കാർ തീരുമാനം.
ചില സൂചനകൾ പ്രകാരം ഈ മാസം ഒരു മാസത്തെ പെൻഷനും അടുത്തമാസം രണ്ടുമാസത്തേക്ക് ക്ഷേമപെൻഷനും നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ മാസത്തെ പെൻഷൻ തുകയുടെ വിതരണം നാളെ മുതൽ ആരംഭിക്കും. അടുത്തമാസം രണ്ടു ഖടു പെൻഷനായ 3200 രൂപ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതോടെ ഓണത്തോട് അനുബന്ധിച്ച് ഒരാൾക്ക് 4800 രൂപ ലഭിക്കും. ബാങ്ക് അക്കൌണ്ട് നമ്പർ നൽകിയവർക്ക് ബാങ്ക് അക്കൗണ്ട് വഴിയും അത് കൂടാതെ ഉള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയും പെൻഷൻ നേരിട്ട് എത്തിക്കും.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല