സംസ്ഥാന ബന്ദ് പ്രഖ്യാപിച്ച് ബിജെപി ; വിദ്യാർത്ഥി മാർച്ച് തെരുവ് യുദ്ധം ആയി ; ബംഗാളിൽ വൻ സംഘർഷം ;

 


ഡൽഹി : ബംഗാളിൽ വൻ സംഘർഷം. വിദ്യാർഥി മാർച്ച്‌ തെരുവ് യുദ്ധമായി മാറി. ഡോക്ടറുടെ കൊലപാതകുവാമായി ബന്ധപ്പെട്ടാണ് പശ്ചിമ ബംഗാളിൽ വിദ്യാർഥി മാർച്ച്‌ നടന്നത്. ഇതിനെ പോലീസ് ക്രൂരമായാണ് നേരിട്ടത്.


പശ്ചിമബംഗാളിൽ ബിജെപി ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമബംഗാളിലെ സംഘർഷവുമായി ബന്ധപ്പെട്ട പോലീസ് 200 ഓളം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. അതേസമയം പശ്ചിമ ബംഗാളിൽ ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ഇന്ന് നടക്കുകയാണ്. യുവ ഡോക്ടർ കൊല്ലപ്പെട്ട ബംഗാളി മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ചിലാണ് സംഘർഷഭരിതമായത്. എന്നാൽ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആർ വരെ നടക്കും. മാർച്ചിന് നേരെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബിജെപി ബംഗാളിൽ ഇന്ന് ബന്ദ് ആചരിക്കുന്നത്. സ്കൂളുകൾ ഉൾപ്പെടെ ഇന്ന് അവിടെ അവധിയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ ബന്ധുമായി ജനങ്ങൾ സഹകരിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മമതക്ക് എതിരെ കനത്ത പ്രതിഷേധമാണ് ബംഗാളിൽ നടക്കുന്നത്.