പ്ലസ് ടു മാതൃക പരീക്ഷ തുടങ്ങുന്നതിനു മുൻപ് ചോദ്യപേപ്പേർ വാട്സാപ്പിൽ ചോർന്നു.

 


തിരുവനന്തപുരം :- 2024 ലെ പ്ലസ് ടു മാതൃക പരീക്ഷ തുടങ്ങുന്നതിനു മുൻപ് തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ പ്രചരിച്ചതായി പരാതി.പ്ലസ് ടു ഇംഗ്ലീഷ് മോഡൽ പരീക്ഷയുടെ ചോദ്യപേപ്പേർ ചോർന്നു എന്നാണ് പരാതി.

ഇന്നലെ ( 20/2/2024 ) നടന്ന പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പേർ പരീക്ഷ തുടങ്ങുന്നതിനുമുൻപ് തന്നെ പരീക്ഷ പേപ്പർ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പല സ്കൂളുകളിലെയും കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചോർന്നതായി പരാതി.

വിദ്യാർത്ഥികൾ ഈ വിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകർ അന്വേഷിച്ചപ്പോൾ ഇത് ക്ലാസ്സ്‌ വാട്സ്ആപ്പ് ഗ്രൂപ്പിലും കൂടാതെ മറ്റു ഗ്രൂപ്പുകളിലും പ്രചരിച്ചതായി അധ്യാപകർ കണ്ടെത്തി.ഈ സംഭവത്തെ പറ്റി അന്വേഷണം നടത്തണം എന്ന് അധ്യാപകരും വിദ്യാർത്ഥികളും ആവശ്യപ്പെട്ടു.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ