എസ്എസ്എൽസി മോഡൽ പരീക്ഷക്ക് വിദ്യാർത്ഥികൾ പണം അടക്കണം ; പുതിയ സർക്കുലർ.?!
എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്ന് പണം പിരിക്കാൻ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട മീഡിയ വണ്ണാണ് വളരെ പ്രാധാന്യത്തോടെ വാർത്ത നൽകുന്നത്. എസ്എസ്എൽസി മോഡൽ പരീക്ഷ ജനുവരി 19 മുതൽ 23 വരെയാണ് നടക്കുക. ഒരു വിദ്യാർത്ഥി ഏതാണ്ട് പത്തു രൂപയാണ് ഇതുമായി ബന്ധപ്പെട്ട് നൽകേണ്ടത്. ഇതാദ്യമായാണ് ചോദ്യപേപ്പറിനെ കുട്ടികളിൽ നിന്ന് പണം ഈടാക്കുന്നത് എന്നുള്ള പ്രത്യേകത കൂടിയുണ്ട്.
ഇതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധപ്പെട്ട പരാതികൾ നൽകുമെന്ന് അധ്യാപക സംഘടനകൾ അറിയിക്കുന്നു. 19 മുതൽ 23 വരെയാണ് മോഡൽ പരീക്ഷകൾ നടക്കുന്നത്.എസ്സി എസ് ടി ഓ ഇ സി വിദ്യാർത്ഥികൾ പണം അടക്കേണ്ടതില്ല എന്നും സർക്കുലറിൽ പറയുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല