പഠിക്കാൻ കോളേജും സീറ്റുമുണ്ട് ; പക്ഷെ വിദ്യാർഥികൾ ഇല്ല ; നാടുവിട്ടു വിദ്യാർഥികൾ

 

പ്രതികതമാക ചിത്രം 

പഠിക്കാൻ കോളേജും ഒക്കെ ഉണ്ടെങ്കിലും വിദ്യാർത്ഥികളെ കിട്ടാത്ത അവസ്ഥയിലാണ് പല കോളേജുകളും. കോളേജുകളിൽ ഏതാണ്ട് 37 ശതമാനത്തോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു എന്നാണ് ലഭിക്കുന്ന കണക്കുകൾ. ഏഷ്യാനെറ്റ് ന്യൂസ് ഇതുമായി ബന്ധപ്പെട്ട് ഒരു വാർത്ത ഇപ്പോൾ പുറത്ത് വിട്ടുണ്ട്. ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നവരുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.ബിഎസ്സി ഫിസിക്സ് കെമിസ്ട്രിയോ പഠിക്കാൻ ആളില്ലാത്ത അവസ്ഥയിലാണ്. ആശങ്കയുടെ അവസ്ഥയിലാണ് കോളേജും വിദ്യാർത്ഥികളും. ഇനി ഒഴിഞ്ഞ സീറ്റുകളുടെ കണക്കും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.  


 വിദേശ ആഭിമുഖ്യമാണ് വിദ്യാർത്ഥികളെ കേരളത്തിലെ കോളേജുകളിൽ നിന്നും മാറ്റി നിർത്തുന്നതിനുള്ള കാര്യങ്ങൾ വ്യെക്തം. പഴഞ്ചൻ സിലബസും , ഇൻഡസ്ട്രിയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കാര്യങ്ങളും പഠിപ്പിക്കുമ്പോൾ വിദ്യാർഥികൾ എങ്ങനെ ഈ കോളേജുകളിൽ പഠിക്കും.?! വിദേശത്ത് പോകുന്നവർക്ക് മറ്റൊരു ലക്ഷവും കൂടിയുണ്ട് പാർട്ട്‌ ടൈം ആയി പണിയെടുത്ത് ഫീസ് അടക്കാം എന്നുള്ള ലക്ഷ്യം ഇതിന്റെ കൂടെ ഇല്ലാതില്ല. ഇതൊക്കെ തന്നെയായിരിക്കണം ഭൂരിഭാഗം വിദ്യാർത്ഥികളെ നമ്മുടെ നാട്ടിലെ കോളേജുകളിൽ നിന്ന് മാറ്റി നിർത്തുന്നത്. ഇതിനെല്ലാം പരിഹാരം കാണേണ്ടത് സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ്. വിദ്യാർഥികളെ നമ്മുടെ നാട്ടിലെ കോളേജ്കളിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ തയ്യാറാക്കണം. എന്തുകൊണ്ടാണ് വിദ്യാർഥികൾ അയൽ രാജ്യങ്ങൾ തേടി പോകുന്നത് എന്ന് പഠിക്കണം. ഈ വരുന്ന അധ്യായന വർഷം എങ്കിലും ഇതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ട്. സർക്കാർ ഇതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ