15 സംസ്ഥാനങ്ങളിൽ അവധി പ്രഖ്യാപിച്ചു ; കേരളത്തിലും ഉച്ചവരെ കേന്ദ്ര ഓഫീസുകൾക്ക് അവധി

 


അയോധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട അവധി പ്രഖ്യാപനം തുടരുകയാണ്. പതിനഞ്ചോളം സംസ്ഥാനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അന്നേദിവസം ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 22ന് രണ്ടര വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദള്‍ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൽഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടര വരെയാണ് ഡൽഹിയിലും അവധി. രാജ്യത്തെ കേന്ദ്രസർക്കാർ ഓഫീസുകൾക്കും 22 ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിലെ അടക്കം കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച ഉച്ചവരെ അവധി ആയിരിക്കും.

 സംഘപരിവാർ സംഘടനകൾ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട വലിയ ആഘോഷ പദ്ധതികൾ ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ