കൗമാരക്കാരിൽ 25% പേർക്കും മാതൃഭാഷയിൽ രണ്ടാം ക്ലാസ് പുസ്തകം പോലും വായിക്കാൻ അറിയില്ല ; സ്മാർട്ട് ഫോണിൽ ഗുഡ് സർട്ടിഫിക്കറ്റും.
ന്യൂഡൽഹി ; കൗമാരക്കാരിൽ 25 ശതമാനം പേർക്കും മാതൃഭാഷയിൽ രണ്ടാം ക്ലാസ് പാഠപുസ്തകം പോലും വായിക്കാൻ അറിയില്ല എന്നുള്ള റിപ്പോർട്ട് പുറത്ത്. ഇനി ഇംഗ്ലീഷിന്റെ കാര്യം എടുക്കുകയാണെങ്കിൽ 42% ആളുകൾക്കും അക്ഷരങ്ങൾ കൂട്ടി വായിക്കാൻ അറിയില്ല എന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷനിൽ ആണ് ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയുന്നത്.
മൂന്നിൽ ഒരു കുട്ടിക്ക് മാത്രമേ ഇംഗ്ലീഷ് വായിച്ച് അതിന്റെ നേരായ അർത്ഥം പറഞ്ഞു തരാൻ സാധിച്ചിട്ടുള്ളൂ എന്നും റിപ്പോർട്ടിലുണ്ട്. ഇംഗ്ലീഷ് കൂട്ടി വായിക്കാൻ അറിയാവുന്നവരുടെ എണ്ണം 57 ശതമാനമാണ്. അതോടൊപ്പം പത്താം ക്ലാസ് കഴിഞ്ഞവരുടെ ഏറ്റവും പ്രിയപ്പെട്ട വിഷം ഹുമാനിറ്റീസ് ആയി മാറി എന്നും റിപ്പോർട്ടിൽ പറയപ്പെടുന്നു.ഇനി കണക്കിന്റെ കാര്യം പരിശോധിച്ചാൽ റിപ്പോർട്ട് പ്രതീക്ഷ നൽകുന്നില്ല എന്ന് തന്നെ പറയാം. 43.3% കുട്ടികൾക്ക് മാത്രമാണ് കണക്കിലെ ചോദ്യങ്ങളിൽ ഉത്തരം നൽകാൻ കഴിവുള്ളൂ.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല