വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കുക കേന്ദ്രസർക്കാരിന്റെ പുതിയ നിർദ്ദേശം ; ഇവരെ കോച്ചിംഗ് സെന്ററുകളിൽ ചേർക്കരുത്

 


16 വയസ്സിന് താഴെ മാത്രം പ്രായം വരുന്ന വിദ്യാർഥികളെ കോച്ചിംഗ് സെന്ററുകൾ ചേർക്കരുതെന്നുള്ള നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ.രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ ഉത്തരവ്.

ഗൈഡ് ലൈൻ ഫോർ കോച്ചിംഗ് സെന്റർ 2024 ലാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളെ കോച്ചിംഗ് സെന്ററുകളിൽ ചേർക്കരുതെന്നുള്ള നിർദ്ദേശമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. കോച്ചിംഗ് സെന്ററുകൾ പ്രവർത്തനം അനിയന്ത്രിതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇത്തരം ഒരു നടപടി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നിരവധി മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ നൽകിയിരിക്കുന്നത്.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.