രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സർക്കാർ ; മധ്യപ്രദേശ് സർക്കാരാണ് അവധി പ്രഖ്യാപിച്ചത്

 


രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ അവധി പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. നേരത്തെ ഉത്തർപ്രദേശിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.മധ്യപ്രദേശിൽ മുൻപ് സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അതിൽ പങ്കെടുക്കും.

 മധ്യപ്രദേശിലെ സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് ഉച്ചവരെയാണ് അവധി. നേരത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ഉത്തരവായിരുന്നു. രണ്ടര വരെയാണ് അവിടെയും അവധി പ്രഖ്യാപിച്ചത്. ഗുജറാത്ത് മഹാരാഷ്ട്ര സർക്കാരും അയോദ്ധ്യാ പ്രതിഷ്ഠാദിനത്തിൽ അവധി പ്രഖ്യാപിച്ച ഉത്തരവായിട്ടുണ്ട്.ജീവനക്കാർ നിരന്തരമായി അഭ്യർത്ഥിച്ചത് കൊണ്ടാണ് അവധി നൽകാൻ തീരുമാനിച്ചത് എന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവിൽ പറയുന്നത്. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക