11 സംസ്ഥാനങ്ങളിൽ അവധി പ്രഖ്യാപിച്ചു ; രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാദിനത്തെ തുടർന്നാണ് അവധി

 


ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുകയാണ്. അതിന്റെ ഭാഗമായി 11 സംസ്ഥാനങ്ങളിൽ അവധി പ്രഖ്യാപിച്ചു. അന്നേദിവസം കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ ആവശ്യം കണക്കിലെടുത്താണ് അവധി എന്നാണ് കുറിപ്പിൽ പറയുന്നത്.അതോടൊപ്പം തന്നെ ജനുവരി 22ന് മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.അന്നേദിവസം മഹാരാഷ്ട്രയിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ആയിരിക്കും.ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡിഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് പൂർണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

 ഇവയിൽ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നുള്ളതാണ് പ്രത്യേകത.ഉത്തർപ്രദേശിൽ ആകട്ടെ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചതാണ്. കേന്ദ്രസർക്കാർ ജീവനക്കാർക്ക് അന്നേദിവസം ഉച്ചവരെ അവധിയായിരിക്കും. ഉച്ചക്ക് രണ്ടര വരെയാണ് ജനുവരി 22ന് അവധി.

ഹരിയാനയിലും മധ്യപ്രദേശിലും സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.എന്നാൽ ഗുജറാത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ടര വരെ അടഞ്ഞുകിടക്കും. രാജസ്ഥാന്‍, ത്രിപുര, ഛത്തീസ്ഗഢ്, അസം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും ഉച്ചവരെ അവധിയാണ്.

കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട അവധി പ്രഖ്യാപിച്ചിട്ടില്ല.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ