ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; വമ്പൻ മാറ്റം വരുന്നു ; ഇത് നല്ലത്

 


ഗൂഗിൾ പേ ഇനി വിദേശത്തും ഉപയോഗിക്കാം. ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ ഉടൻ ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇനി കാശ് കയ്യിൽ വച്ചുകൊണ്ട് പറക്കേണ്ട ആവശ്യമില്ല. നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ഇതുമായി ബന്ധപ്പെട്ട സഹകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യക്കാർക്ക് ഇനി വിദേശത്ത് ഗൂഗിൾ പേ സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധിക്കും. ഇതോടെ ഇന്ത്യൻ യാത്രക്കാർക്ക് മറ്റു രാജ്യങ്ങളിലേക്ക് പണം ഇടപാട് നടത്താൻ സാധിക്കും. ഇത് യാത്രക്കാർക്ക് കുറച്ചു കൂടി സൗകര്യപ്രദമാകും.

വിദേശത്ത് വെച്ച് യുപിഐ ഇടപാട് നടത്താനുള്ള എല്ലാ സഹായങ്ങളും നൽകാനും കരാറിൽ പറയുന്നു. മറ്റ് സംവിധാനങ്ങൾ ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ദേശത്ത് വെച്ച് പണം ഇടപാട് നടത്താൻ സാധിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇതുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങൾ പരിശോധിച്ചു വരികയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക