സ്കൂളിന് അവധി പ്രഖ്യാപിച്ചതിനെതിരെ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദേശം

 


കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ സ്കൂളിൽ ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശമില്ലാതെ അവധി നൽകിയതിൽ 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം.പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്നലെ യാതൊരുവിധ അവധിയും പ്രഖ്യാപിച്ചിരുന്നില്ല. ഇത് മറികടന്നാണ് സ്കൂൾ അവധി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിട്ട് നിർദ്ദേശം നൽകി. വിശദമായിത്തന്നെ അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്നലെ രാമ ക്ഷേത്ര പ്രതിഷ്ഠാദിനം നടന്ന ദിവസമാണ്. ഏതാണ്ട് 16 സംസ്ഥാനങ്ങളിൽ ഇന്നലെ അവധി ഉണ്ടായിരുന്നു.എന്നാൽ കേരളത്തിൽ ഒരു അവധി പോലും പ്രഖ്യാപിച്ചിരുന്നില്ല.ഒരുപക്ഷേ അന്വേഷിച്ച് ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കാനുള്ള സാധ്യത ഉണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെക്കൊടുക്കുന്നു.



കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ