ഇനി വിഡിയോ കോളിനിടെ അല്പം മ്യൂസിക് കേൾക്കാം ; പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

 


ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ഓരോ അപ്ഡേറ്റും വാട്സ്ആപ്പ് ഇപ്പോൾ കൊണ്ടുവരികയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ വീഡിയോ കോൾനൊപ്പം തന്നെ പാട്ടുകൾ ആസ്വദിക്കാനുള്ള അവസരവും വാട്സാപ്പ് ഒരുക്കുന്നത്. വാട്സാപ്പിൽ ഈ ഫ്യൂച്ചർ ഉടൻ തന്നെ ലഭ്യമായിരിക്കും എന്നാണ് കണക്കുകൂട്ടൽ. വീഡിയോ കോൾ ചെയ്യുന്നതിനോടൊപ്പം തന്നെ സ്ക്രീൻ ഷെയർ സംവിധാനത്തിലൂടെ ഓഡിയോ ഷെയർ ചെയ്യാൻ സാധിക്കുന്നു. ഇതുവഴി പാട്ടുകൾ ആസ്വദിക്കാനും കഴിയും. സ്ക്രീൻ ഷെയറിങ് ഫ്യൂച്ചർ എനേബിൾ ചെയ്ത് ഇട്ടാൽ മാത്രമേ ഈ സംവിധാനം പ്രവർത്തിക്കുകയുള്ളു.

 ഓരോ അപ്ഡേറ്റ് വ്യത്യസ്ത വാക്കാൻ വാട്സ്ആപ്പ് എപ്പോഴും ശ്രമിക്കാറുണ്ട്. അതിന്റെ ഫലമായിട്ടാണ് പുതിയ വളരെ വലിയ അപ്ഡേറ്റ് ഇപ്പോൾ വന്നിരിക്കുന്നത്. ഈ അപ്ഡേറ്റ് ഉപഭോക്താക്കൾക്ക് ഉടൻതന്നെ ലഭ്യമാകും എന്നാണ് സൂചന.