വമ്പൻ അപ്ഡേറ്റ് !വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിയുക ; ഇനി ഒന്നിച്ചിരുന്നു പാട്ടു കേൾക്കാം

 


വാട്സ്ആപ്പ് ഓരോ വട്ടവും വമ്പൻ മാറ്റങ്ങൾ ആണ് കൊണ്ട് വരുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ അപ്ഡേറ്റുകളിൽ ചാനൽ ഉൾപ്പടെ അപ്ഡേറ്റുകൾ വാട്സാപ്പിൽ വന്നിരുന്നു. എന്നാൽ ഇപ്പോൾ പുതിയ വമ്പൻ അപ്ഡേറ്റ് ആണ് വരാനിരിക്കുന്നത്. ഓരോ അപ്ഡേറ്റിലും വമ്പൻ മാറ്റങ്ങളാണ് വാട്സാപ്പിൽ വന്നുകൊണ്ടിരിക്കുന്നത്.


എല്ലാവരും പാട്ടുകൾ കേൾക്കാൻ മറ്റ് ആപ്പുകളെ വരാറുണ്ട്. എന്നാൽ ഇനിമുതൽ സംഗീതം ഇഷ്ടപ്പെടുന്നവർക്ക് വമ്പൻ അപ്ഡേറ്റ് ആണ് വാട്സാപ്പിൽ ലഭിച്ചിരിക്കുന്നത്. ഒന്നിലധികം ആളുകൾക്ക് ഒന്നിച്ചിരുന്ന പാട്ടുകൾ ആസ്വദിക്കാനുള്ള അവസരമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. വീഡിയോ കോളിനിടെ ഒന്നിച്ചിരുന്ന പാട്ടു ആസ്വദിക്കാനുള്ള അവസരമാണ് വാട്സാപ്പിൽ വരാൻ പോകുന്നത് എന്നാണ് സൂചന.സ്ക്രീൻഷെയറിങ് ഫ്യൂച്ചർ വഴിയായിരിക്കും ഇത് പ്രവർത്തിക്കുക. ആൻഡ്രോയ്ഡിൽ പരീക്ഷിക്കാനാണ് ഇപ്പോൾ ഇതിന് മുൻതൂക്കം നൽകിയിരിക്കുന്നത്.


Highlights : Listen Music On WhatsApp Video Call. New Latest Update On Whatsapp